< Back
Kerala
മീൻ പിടിക്കാനെത്തിയ യുവാവ് പെരിങ്ങത്തൂർ പുഴയിൽ വീണു മരിച്ചു
Kerala

മീൻ പിടിക്കാനെത്തിയ യുവാവ് പെരിങ്ങത്തൂർ പുഴയിൽ വീണു മരിച്ചു

Web Desk
|
11 July 2022 10:54 PM IST

തിങ്കളാഴ്ച വൈകിട്ട് നാലോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപം വെച്ചാണ് അപകടം.

മീൻ പിടിക്കാനെത്തിയ യുവാവ് കോഴിക്കോട് പെരിങ്ങത്തൂർ പുഴയിൽ വീണു മരിച്ചു. പത്തനംതിട്ട ഇടപ്പരിയാരത്തെ പുതുവേലിയിൽ മനോജ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപം വെച്ചാണ് അപകടം. ഇലക്ട്രീഷ്യനായ മനോജ് ബന്ധുവായ വിശാഖ് വിശ്വനോടൊപ്പമാണ് മീൻ പിടിക്കാനായി എത്തിയത്.

സമീപത്തുണ്ടായിരുന്നവർ പുഴയിൽ ചാടി കരയിലെത്തിച്ചു ഉടൻ ചൊക്ലി മെഡിക്കൽ സെന്ററിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷത്തോളമായി കല്ലാച്ചി കോടതിയ്ക്കു സമീപം വാടക വീട്ടിലാണ് താമസം. കല്ലാച്ചി സ്വകാര്യ ആശുപത്രിയിലെ നഴ്സ് കവിതയാണ് ഭാര്യ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെക്ക് മാറ്റി.

Similar Posts