< Back
Kerala
കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
Kerala

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

Web Desk
|
3 Nov 2024 6:14 PM IST

ഒഴിവുദിനത്തിൽ മീൻ പിടിക്കാനായി പുറപ്പെട്ടതായിരുന്നു യുവാക്കൾ

കൊല്ലം: കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മാരാരിതോട്ടം സ്വദേശി അജിത്തിനെയാണ് കാണാതായത്.

മീൻ പിടിക്കാനായി പോയ നാല് യുവാക്കളുടെ വള്ളമാണ് വൈകീട്ട് നാലരയോടെ മറിഞ്ഞത്.

രണ്ട് പേർ ഉടൻ തന്നെ നീന്തി രക്ഷപ്പെടുകയും ഒഴുക്കിൽ പെട്ട ഒരാളെ പിന്നീട് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അജിത്തിനായി അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ തിരച്ചിൽ പുരോഗമിക്കുന്നു.

Similar Posts