< Back
Kerala

Kerala
തിരുവനന്തപുരത്ത് ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് അകത്തുകയറി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി
|27 Jun 2025 9:03 PM IST
ഭരതന്നൂർ സ്വദേശി നിസാമിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരത്ത്: തിരുവനന്തപുരം പാലോട് - പെരിങ്ങമ്മല ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് അകത്ത് കയറി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി. ഭരതന്നൂർ സ്വദേശി നിസാമിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒരു കുപ്പി പെട്രോളുമായി നിസാമെത്തിയത്. ഇയാൾ വനിതാ ആരോഗ്യ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് കേസെടുക്കും.
വാർത്ത കാണാം: