< Back
Kerala

Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച യുവാവ് പിടിയിൽ
|16 Sept 2023 5:13 PM IST
പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി
ഇടുക്കി: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച യുവാവ് പിടിയിൽ. ഓട്ടോ ഡ്രൈവറായ ആറുകാണി സ്വദേശി സനു രാജനാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.