< Back
Kerala
എറണാകുളം നെടുമ്പാശേരിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Kerala

എറണാകുളം നെടുമ്പാശേരിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
4 Dec 2022 9:40 PM IST

പറവൂർ വാണിയംകോട് പൂവത്തുപറമ്പിൽ അൻസൽ ഹംസയാണ് മരിച്ചത്

എറണാകുളം: എറണാകുളം നെടുമ്പാശേരിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ വാണിയംകോട് പൂവത്തുപറമ്പിൽ അൻസൽ ഹംസയാണ് മരിച്ചത്. അൻസലിന്റെ സുഹൃത്ത് ധർമജനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മേൽപ്പാലത്തിലുള്ള റെയിൽപാളത്തിന്റെ അരികിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഓടിമാറാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. അൻസലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Related Tags :
Similar Posts