< Back
Kerala

Kerala
ഇടുക്കി നെടുങ്കണ്ടത്ത് വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് പരിക്ക്
|26 Jun 2025 2:59 PM IST
താന്നിമൂട് സ്വദേശി ഡോണി മാത്യുവിനാണ് സ്റ്റേ കമ്പിയില്‍ തട്ടി ഷോക്കേറ്റത്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പരിക്ക്. താന്നിമൂട് സ്വദേശി ഡോണി മാത്യുവിനാണ് സ്റ്റേ കമ്പിയില്‍ തട്ടി ഷോക്കേറ്റത്. വൈദ്യുതാഘാതം ഏറ്റ ടോണി റോഡിലേക്ക് തെറിച്ചുവീണു. പോസ്റ്റില്‍ നിന്ന് താഴ വീണ സ്‌റ്റേ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
ബോധം നഷ്ടപ്പെട്ട ഇയാളെ സഹായികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പുല്ലു ചെത്തുന്നതിനിടയിലാണ് സംഭവം. കാലുകള്‍ക്കും കൈകള്‍ക്കും വയറിനും പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്. ബോധം നഷ്ടപ്പെട്ട ഇയാളെ സഹായികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.