< Back
Kerala
A young man was kidnapped in Kozhikode city
Kerala

'മുണ്ട് വലിച്ചൂരി കയ്യും കാലും കെട്ടി'; കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി

Web Desk
|
27 May 2023 1:06 PM IST

തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു

കോഴിക്കോട്: നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. ദൃക്സാക്ഷിയാണ് തട്ടിക്കൊണ്ടുപോകൽ വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. കോഴിക്കോട് മാവൂർ റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് മുമ്പിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ സംഘമായി ചേർന്ന് ആളുകൾ മർദിച്ചതായി ദൃക്‌സാക്ഷി പറഞ്ഞു.

ഹോട്ടലിൽ റൂമെടുത്ത് താമസിക്കവേ പുറത്തേക്ക് നോക്കുമ്പോൾ നാലഞ്ച് പേർ ഒരു പയ്യനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവെന്നും മുണ്ട് വലിച്ചൂരി കയ്യും കാലും കെട്ടി കൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പയ്യൻ സെക്യൂരിറ്റിയോട് തന്നെ രക്ഷിക്കണമെന്നും അവർ തന്നെ കൊല്ലുമെന്നും പറയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇടപെടൽ കാണാത്തതിനെ തുടർന്ന് താൻ തിരുവനന്തപുരത്തേക്ക് വിളിച്ചുപറയുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.



A young man was kidnapped in Kozhikode city

Related Tags :
Similar Posts