< Back
Kerala

Kerala
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റില്‍
|25 April 2023 10:17 AM IST
ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു. ഇന്ന് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എടവണ്ണ ചെമ്പുകുത്ത് മലയുടെ മുകളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റിതാൻറെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റതിൻറെ പാടുകളുണ്ട്. നെഞ്ചിനും വയറിനും ഇടയിലാണ് മുറിവേറ്റ പാടുകൾ ഉള്ളത്. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.