< Back
Kerala
കൊച്ചിയിൽ യുവാവിനെ  കുത്തിക്കൊന്നു
Kerala

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

Web Desk
|
14 Aug 2022 7:14 AM IST

വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്

കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ ശ്യാമിനും സുഹൃത്തിനും കുത്തേല്‍ക്കുകയായിരുന്നു.

എറണാകുളം സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം. പുലര്‍ച്ചെ രണ്ട് മണിയോടെ ഇതുവഴി ബൈക്കില്‍ പോവുകയായിരുന്നു വരാപ്പുഴ സ്വദേശികളായ ശ്യാമും സുഹൃത്ത് അരുണ്‍ ആന്‍റണിയും. റോഡിൽ മൂന്ന് പേർ തമ്മിലുള്ള തർക്കം കണ്ട് ഇവര്‍ ഇടപെട്ടു. ഇവരിൽ ഒരാളാണ് കുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ശ്യാമിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. അരുണിന്‍റെ നില ഗുരുതരമല്ല. സമീപത്തെ സിസിടിവികളില്‍‌ നിന്ന് രണ്ട് യുവാക്കള്‍ നടന്നു പോകുന്ന ദൃശ്യവും മൂന്ന് പേര്‍ കാറില്‍ കയറുന്ന ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് നോർത്ത് സ്റ്റേഷന് സമീപവും വാക്കുതർക്കത്തെത്തുടർന്ന് കൊലപാതകമുണ്ടായിരുന്നു. ഈ കേസിലെ പ്രതിയെയും പിടികൂടാനായിട്ടില്ല.



Related Tags :
Similar Posts