< Back
Kerala

Kerala
വാമനപുരത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
|17 Sept 2022 3:34 PM IST
പോലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
തിരുവനന്തപുരം: വാമനപുരത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാലോട് സ്വദേശി സാജിയെയാണ് കാണാതായത്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം. സമീപത്ത് സാജിയുടെ ബൈക്ക് കണ്ട നാട്ടുകാരാണ് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചത്. പോലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.