< Back
Kerala

Kerala
മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
|1 Feb 2023 10:18 AM IST
പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്
ഇടുക്കി:മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ് അറിയിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ടി.ടി.സി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനിക്ക് വെട്ടേറ്റത്.