< Back
Kerala
സിഗരറ്റ് വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദനമേറ്റ യുവാവ് മരിച്ചു
Kerala

സിഗരറ്റ് വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദനമേറ്റ യുവാവ് മരിച്ചു

Web Desk
|
9 Feb 2022 1:16 PM IST

പറവൂർ വാണിയക്കാട് സ്വദേശി 35 വയസ്സുകാരനായ മനുവാണ് മരിച്ചത്

സിഗരറ്റ് വാങ്ങിയ വകയിൽ നൽകാനുള്ള 35 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ചു. പറവൂർ വാണിയക്കാട് സ്വദേശി 35 വയസ്സുകാരനായ മനുവാണ് മരിച്ചത്. ശനിയാഴ്ചയാണ് മനുവിന് മർദനമേറ്റത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനു ഇന്ന് രാവിലെയാണ് മരിച്ചത്.

വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന സജ്ജനും അനുജന്‍ സാജുവും ചേർന്നാണ് മനുവിനെ മര്‍ദിച്ചത്. സിഗരറ്റ് വാങ്ങിയ ഇനത്തില്‍ 35 രൂപ നൽകണമെന്ന് സജ്ജൻ മനുവിനോട് ആവശ്യപ്പെട്ടു. ഇത് നേരത്തെ നൽകിയിരുന്നുവെന്ന് മനു പറഞ്ഞു. വാക്കുതര്‍ക്കത്തം മൂർച്ഛിക്കുകയും സജ്ജനും സാജുവും ചേര്‍ന്ന് മനുവിനെ മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വീട്ടുകാർ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ സാജുവിനെയും സുഹൃത്തിനെയും ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒളിവിലായിരുന്ന സജ്ജനെയും പിന്നീട് കസ്റ്റഡിയിലെടുത്തു.


Similar Posts