< Back
Kerala

Kerala
കോഴിക്കോട്ട് ഉത്സവപ്പറമ്പിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
|1 April 2023 12:42 PM IST
ഇദ്ദേഹത്തെ മർദിച്ച ആളുകളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കോഴിക്കോട്: ഉത്സവ പറമ്പിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് കുമാറാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം. കൊളത്തൂർ കര്യാത്തൻകോട് ക്ഷേത്രത്തിലെ പന്തൽ പൊളിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.
ഈ സംഘർഷത്തിൽ ബിനീഷിന് മർദനമേറ്റിരുന്നു. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെയാണ് ബിനീഷ് മരണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ തന്നെ സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇദ്ദേഹത്തെ മർദിച്ച ആളുകളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Updating...