< Back
Kerala

Kerala
വിനോദയാത്രക്കെത്തിയ യുവാവ് ബാണാസുര സാഗർ അണക്കെട്ടിൽ മുങ്ങിമരിച്ചു
|23 Jan 2022 8:59 PM IST
ഇന്നലെയാണ് ഇവർ വിനോദയാത്രക്കായി എത്തിയത്. റിസർവോയറിൽ കുളിക്കുന്നതിനിടെ ചെളിയിൽ പെട്ട് വെള്ളത്തിൽ താണുപോവുകയായിരുന്നു.
വിനോദയാത്രക്കെത്തിയ യുവാവ് വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28) ണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
ഇന്നലെയാണ് ഇവർ വിനോദയാത്രക്കായി എത്തിയത്. റിസർവോയറിൽ കുളിക്കുന്നതിനിടെ ചെളിയിൽ പെട്ട് വെള്ളത്തിൽ താണുപോവുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.