< Back
Kerala

Kerala
തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ
|27 Oct 2024 12:55 PM IST
കേബിൾ ജോലിക്കെത്തിയ രണ്ടുപേരാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് 20-കാരിയായ വിദ്യാർഥിനിയെ വീട്ടിൽക്കയറി പീഡിപ്പിച്ചെന്ന് പരാതി. ജോലിക്കെത്തിയ രണ്ടുപേരാണ് വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി കുത്തിക്കയറ്റിയ ശേഷം പീഡിപ്പിച്ചത്.കേബിൾ ജോലിക്കെത്തിയ രണ്ടുപേരാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. അക്രമികളെ തള്ളിമാറ്റി യുവതി ഇറങ്ങിയോടി അയൽവാസികളെ അറിയിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പെൺകുട്ടി തിരിച്ചറിഞ്ഞതായി വിവരം.