< Back
Kerala
കൊടുങ്ങല്ലൂരിൽ ഇന്നലെ രാത്രി വെട്ടേറ്റ യുവതി മരിച്ചു
Kerala

കൊടുങ്ങല്ലൂരിൽ ഇന്നലെ രാത്രി വെട്ടേറ്റ യുവതി മരിച്ചു

Web Desk
|
18 March 2022 10:40 AM IST

രാത്രി കുട്ടിയുമായി വരികയായിരുന്ന റിന്‍സിയെ റിയാസ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

കൊടുങ്ങല്ലൂരിൽ ഇന്നലെ രാത്രി വെട്ടേറ്റ യുവതി മരിച്ചു. എറിയാട് സ്വദേശി റിൻസിയാണ് മരിച്ചത്. പ്രതി റിയാസ് ഒളിവിലാണ്. റിൻസിയുടെ കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. ഇന്നലെ രാത്രിയാണ് കുട്ടിയുമായി വരികയായിരുന്ന റിൻസിയെ റിയാസ് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതര പരുക്കുകളോടെ റിൻസിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Similar Posts