< Back
Kerala
തൃശൂർ പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു
Kerala

തൃശൂർ പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

Web Desk
|
23 Sept 2025 5:24 PM IST

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ആണ് ആക്രമണം നടത്തിയത്

തൃശൂർ: തൃശൂർ പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു‌. കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ മാർട്ടിൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതിയാണ് മാർട്ടിൻ. മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

Similar Posts