< Back
Kerala
പാലക്കാട് ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു
Kerala

പാലക്കാട് ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു

Web Desk
|
10 Aug 2022 1:43 PM IST

ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പൊലീസിൽ കീഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊന്നല്ലൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേലാർകോട് പഞ്ചായത്ത് CDS അംഗമാണ് സൂര്യപ്രിയ.

Similar Posts