< Back
Kerala

Kerala
മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു
|11 March 2022 6:00 PM IST
സി.പി.എം പ്രവർത്തകരാണ് അരുൺ കുമാറിനെ മർദിച്ചതെന്ന് യുവമോർച്ച ആരോപിച്ചു
പാലക്കാട് മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. സി.പി.എം പ്രവർത്തകരാണ് അരുൺ കുമാറിനെ മർദിച്ചതെന്ന് യുവമോർച്ച ആരോപിച്ചു. മാർച്ച് രണ്ടിനാണ് അരുണ്‍കുമാറിന് മര്‍ദനമേറ്റത്. നാളെ ആലത്തൂർ താലൂക്കിലും, പെരിങ്ങോട്ടു കുറുശ്ശി, കോട്ടായി പഞ്ചായത്തുകളിലും ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.