< Back
Kerala

Kerala
രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉപേക്ഷിച്ച നിലയിൽ
|5 May 2022 8:23 AM IST
നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്
കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസും വനിതാ സെല്‍ അധികൃതരും സ്ഥലത്തെത്തി കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.