< Back
Kerala
ആശ്വാസം, സന്തോഷം.... അബിഗേലിനെ കൊല്ലത്ത് നിന്ന് കണ്ടെത്തി
Kerala

ആശ്വാസം, സന്തോഷം.... അബിഗേലിനെ കൊല്ലത്ത് നിന്ന് കണ്ടെത്തി

Web Desk
|
28 Nov 2023 1:46 PM IST

ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി

കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുട്ടിയെ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാറ്റി

കുട്ടിയെ പ്രതികൾ മൈതാനത്തുപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കുട്ടിയെ വഴിയിൽ കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സമ്മർദപരമായി തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ കുട്ടിയെ ഉപേക്ഷിച്ച് പോവുക തന്നെയായിരിക്കും പ്രതികളുടെ മുന്നിലുള്ള വഴി എന്നായിരുന്നു പൊതുവായി ഉണ്ടായിരുന്ന നിഗമനം. ഇത് തന്നെയാണിപ്പോൾ സംഭവിച്ചിരിക്കുന്നതും.

കൊല്ലം നഗരത്തിനുള്ളിൽ തന്നെയാണ് ആശ്രാമം മൈതാനം. കുട്ടി കോട്ടയം വരെ എത്തിയതായി നേരത്തേ സംശയമുയർന്നിരുന്നു

updating

Similar Posts