< Back
Kerala
അബ്ദുൽ ലത്തീഫ് സജീവ ലീഗ് പ്രവർത്തകൻ, നേരിട്ടറിയാം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
Kerala

അബ്ദുൽ ലത്തീഫ് സജീവ ലീഗ് പ്രവർത്തകൻ, നേരിട്ടറിയാം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

Web Desk
|
31 May 2022 12:41 PM IST

'പൂർവ ചരിത്രം വ്യകതിഹത്യകൾ നിറഞ്ഞത്. നീലച്ചിത്രം നിർമിച്ചതിൽ കേസുണ്ട്'

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അബ്ദുൽ ലത്തീഫ് നേരത്ത് കോൺഗ്രസുകാരനായിരുന്നു എന്നും ഇപ്പോൾ സജീവ ലീഗ് പ്രവർത്തകനാണെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളെ നേരിട്ടറിയാമെന്നും മോഹൻദാസ് പറഞ്ഞു.

യു.ഡി.എഫിനു വേണ്ടി സൈബർ പോരാട്ടം നടത്തുന്നയാളാണ്. എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്തയാൾ. പൂർവ ചരിത്രം വ്യകതിഹത്യകൾ നിറഞ്ഞത്. നീലച്ചിത്രം നിർമിച്ചതിൽ കേസുണ്ട്. ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ വ്യക്തി ലീഗ് പ്രവർത്തകൻ അല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഇത് അഞ്ചുമണി വരെ ആയുസുള്ള പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സി.പി.എം അണിയറയിൽ തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ്. പൊലീസിനെ ദുരുപയോഗപ്പെടുത്തി കള്ള കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന് പരാജയ ഭീതിയാണ്'. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നും പി.എം.എ സലാം വ്യക്തമാക്കി. അറസ്റ്റിലായ കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് ലീഗ് പ്രവർത്തകനാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Similar Posts