< Back
Kerala

Kerala
അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ആശുപത്രി വിടും
|6 April 2024 10:05 AM IST
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണമേർപ്പെടുത്തണമെന്ന വ്യവസ്ഥയിലാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്
കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എറണാകുളത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് ആശുപത്രി വിടും. കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഫെബ്രുവരി 20 നാണ് മഅ്ദനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഒന്നര മാസത്തിന് ശേഷമാണ് ആശുപത്രി വിടുന്നത്. ദിനേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരാനാണ് തീരുമാനം. രോഗശമനത്തിനായി പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ മനുഷ്യരോടും മഅ്ദനിയുടെ ബന്ധുക്കള്‍ നന്ദി അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.