< Back
Kerala

Kerala
അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
|30 March 2024 6:49 AM IST
ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകള്‍ നടത്തും
കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി.
കഴിഞ്ഞ മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ സംഘം പരിശോധനകൾ തുടരുകയാണ്. ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകൾ തുടരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് മെഡിക്കൽ സംഘം.