< Back
Kerala
Abin Varkey says Fake Campaign in Social Media in his name over Youth Congress President Post |

Photo| Special Arrangement

Kerala

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം: തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് അബിൻ വർക്കി

Web Desk
|
28 Sept 2025 7:59 PM IST

അനാവശ്യ പ്രചാരണം തള്ളിക്കളയണമെന്നും അബിൻ വർക്കി പറയുന്നു.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. തന്നെ പ്രസിഡന്റാക്കിയില്ലെങ്കിൽ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് എന്ന പ്രചാരണം നടത്തുന്നത് യൂത്ത് കോൺഗ്രസിനെ അപമാനിക്കാനാണെന്ന് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ സംഘടനയെ അപമാനിക്കാനും നേതൃത്വത്തെ ഇകഴ്ത്തിക്കാണിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ ഏത് വിധേനയും മറുപടി നൽകും. അനാവശ്യ പ്രചാരണം തള്ളിക്കളയണം.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്നും ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"പ്രിയമുള്ളവരെ ...

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാനദണ്ഡപ്രകാരം അബിൻ വർക്കി പ്രസിഡൻ്റ് ആകണം...

#natural_justice

NB: അധ്യക്ഷൻ്റെ അസാന്നിധ്യത്തിൽ പ്രഥമ ഉപാധ്യക്ഷൻ പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ഭരണഘടന പ്രകാരം ചട്ടമുള്ളത്..!

ജനാധിപത്യം പുലരട്ടെ..!

ഭരണ ഘടന സംരക്ഷിക്കപ്പെടട്ടെ..!

Abin Varkey Kodiyattu 💪🏻💪🏻💪🏻

KPCC ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്….ഒക്ടോബർ 2 രാവിലെ 10.30 AM....

പങ്കെടുക്കുക....

ജയ് യൂത്ത് കോൺഗ്രസ് "

ഞാനിന്ന് വ്യാപകമായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു മെസ്സേജ് ആയി കണ്ടതാണ് ഇത്. എന്നെ അധ്യക്ഷൻ ആക്കിയില്ലെങ്കിൽ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും എന്നാണ് ഈ മെസ്സേജിൽ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോൺഗ്രസിനെ അപമാനിക്കാൻ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങൾ കൊണ്ട് യൂത്ത് കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കിൽ അതിന് ഏതു വിധേനയും മറുപടി നൽകും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രോസസ് പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങൾ ആര് നടത്തിയാലും അതിനെ തള്ളിക്കളയണം.



Similar Posts