< Back
Kerala

Kerala
അരീക്കോട്ട് ഒരു കോടിയോളം രൂപയുടെ കുഴൽപണം പിടികൂടി
|18 Dec 2021 1:39 PM IST
രണ്ടുപേരെ അറസ്റ്റ് ചെയ്തു
മലപ്പുറം അരീക്കോട് വാലില്ലാപുഴയിൽ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ കുഴൽപണം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. അരീക്കോട് പൊലിസ് നടത്തിയ വാഹനപരിശോധനയിലാണ് രേഖകളില്ലാത്ത 96 ലക്ഷം രൂപ പിടികൂടിയത്. പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ (36) മഹാരാഷ്ട്ര സ്വദേശി ഗണേശ 44 എന്നിവരാണ് അറസ്റ്റിലായത്.
About Rs 1 crore worth of cash was seized from Areekodu