< Back
Kerala

Kerala
വിദേശത്ത് ഉയർന്ന ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
|30 Oct 2024 5:07 PM IST
മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പൊലീസാണ് പിടികൂടിയത്
കൊച്ചി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യകണ്ണിയെ പിടികൂടി. മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പൊലീസാണ് പിടികൂടിയത്. കനകരാജിനെ കൂടാതെ അനിൽകുമാർ, സുനിൽകുമാർ എന്നീ രണ്ടുപേരെ കൂടി പ്രതിചേർത്തിട്ടുണ്ട്.
കടവന്ത്രയിൽ മൂന്നുപേരും ചേർന്ന് നടത്തിയ സ്ഥാപനം വഴി വിദേശത്ത് ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവിനെയും സുഹൃത്തിനെയും ചതിച്ചതായാണ് പരാതി. രണ്ടുതവണയായി പരാതിക്കാരനിൽ നിന്ന് 3,74000 രൂപയും സുഹൃത്തിൽ നിന്ന് 1,10000 രൂപയും തട്ടിയെടുത്തു. പിന്നീട് വിളിക്കുമ്പോൾ മൂന്നുപേരും ഫോണെടുക്കാതെയായെന്നും പരാതിയിൽ പറയുന്നു.
കനകരാജിന്റെ സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.