< Back
Kerala
വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതി: മഹാരാജാസ് കോളജ് അറബിക് വിഭാഗം അധ്യാപകന്‍ നിസാമുദ്ദീനെ സ്ഥലംമാറ്റി
Kerala

വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതി: മഹാരാജാസ് കോളജ് അറബിക് വിഭാഗം അധ്യാപകന്‍ നിസാമുദ്ദീനെ സ്ഥലംമാറ്റി

Web Desk
|
20 Feb 2024 3:52 PM IST

നിസാമുദ്ദീനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്കാണ് സ്ഥലംമാറ്റിയത്

എറണാകുളം: മഹാരാജാസ് കോളജ് അറബിക് വിഭാഗം അധ്യാപകൻ കെ.എം നിസാമുദ്ദീനെ സ്ഥലംമാറ്റി. നിസാമുദ്ദീനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്കാണ് മാറ്റിയത്.

നിസാമുദ്ദീനെതിരെ അറബിക് വിഭാഗം വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. വിദ്യാർഥിനികളെ അധിക്ഷേപിച്ചെന്നും മോശമായി പെരുമാറി എന്നുമായിരുന്നു പരാതി. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ നേരത്തെ കോളജ് പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. കോളജിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകനെ വിമർശിച്ചതിന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു.



Related Tags :
Similar Posts