< Back
Kerala

Kerala
സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം.കൗളിന് ഭീഷണി; തിരുവല്ല സ്വദേശിക്കെതിരെ കേസ്
|7 April 2024 7:23 AM IST
അധിക്ഷേപ സന്ദേശം അയച്ചത് ഔദ്യോഗിക നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി
തിരുവല്ല: സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗളിന് വാട്‌സ്ആപ്പ് മുഖേന ഭീഷണിയും അധിക്ഷേപ സന്ദേശം അയച്ച ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തിരുവല്ല പൊലീസ്. തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തത്. ഔദ്യോഗിക നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേനയാണ് അധിക്ഷേപ സന്ദേശം അയച്ചത്. ആറ്റിങ്ങൽ മണ്ഡലത്തിൽ വ്യാപക കള്ളവോട്ടുകൾ ചേർക്കപ്പെട്ടതിന് കൂട്ടുനിന്നു എന്ന് കാണിച്ചായിരുന്നു അധിക്ഷേപ സന്ദേശം റോബിൻ അയച്ചത്.