< Back
Kerala
ആഴ്ചകൾക്ക് മുമ്പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തിൽ മകനും മരിച്ചു
Kerala

ആഴ്ചകൾക്ക് മുമ്പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തിൽ മകനും മരിച്ചു

Web Desk
|
7 Jun 2023 3:49 PM IST

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലൂരമ്പാറ സ്വദേശി ആനന്ദ് വിത്സൻ (25) ആണ് മരിച്ചത്. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ കുന്ദമംഗലം ടൗണിൽവെച്ചായിരുന്നു അപകടം. ആംബുലൻസിന്റെ പിറകിലായി സഞ്ചരിക്കുകയായിരുന്നു ബൈക്ക് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ആനന്ദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴ്ചകൾക്ക് മുമ്പാണ് ആനന്ദ് വിത്സന്റെ പിതാവ് മരിച്ചത്.ഇതിന് പിന്നാലെയാണ് മകന്റെയും വിയോഗം.


Related Tags :
Similar Posts