< Back
Kerala
Accident death news
Kerala

ചാവക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു

Web Desk
|
15 Jun 2024 11:27 PM IST

കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്.

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ഷഹീൻ ഷാ (19), സുഹൃത്ത് ഫഹദ് (14) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി എട്ടോടെ മണത്തല അയിനിപ്പുള്ളിയിലാണ് അപകടമുണ്ടായത്. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Similar Posts