< Back
Kerala
UP govt ,accidents, family photo, family photo in front of the driver,curb accidents,latest malayalam news,ഉത്തര്‍പ്രദേശ്,അപകടം,റോഡപകടം

പ്രതീകാത്മക ചിത്രം

Kerala

കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Web Desk
|
26 April 2024 8:19 PM IST

മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീർ ആണ് മരിച്ചത്.

വയനാട്: കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീർ ആണ് മരിച്ചത്. കൽപ്പറ്റ കൈനാട്ടിയിൽ സിഗ്‌നലിന് സമീപത്തായി വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.

സജീർ ഓടിച്ച ഗുഡ്‌സ് വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചു വീണ സജീറിന്റെ ശരീരത്തിൽ വാഹനം കയറിയിറങ്ങുകയായിരുന്നു. ബേക്കറിയിലേക്ക് സാധനം സപ്ലെ ചെയ്യുന്ന ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച സജീർ.

Similar Posts