< Back
Kerala

Kerala
പാലക്കാട് പൂരം വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്
|14 March 2026 7:13 AM IST
വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്
പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.