< Back
Kerala
മലപ്പുറം മിനി ഊട്ടിയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
Kerala

മലപ്പുറം മിനി ഊട്ടിയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

Web Desk
|
9 Feb 2025 12:25 PM IST

കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മിനി ഊട്ടിയിൽ വാഹനാപകടം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ്

Similar Posts