< Back
Kerala

Kerala
പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
|2 April 2024 9:02 AM IST
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഗുരുതരമായി പരിക്കേറ്റ സദന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത് .