< Back
Kerala

Kerala
താനൂരിൽ വാഹനാപകടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം
|15 April 2023 4:14 PM IST
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
മലപ്പുറം താനൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു വാഹനങ്ങൾക്ക് തീ പിടിച്ചു.
താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്. ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്.