< Back
Kerala
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്
Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്

Web Desk
|
24 Sept 2025 7:24 AM IST

ബുധനാഴ്ച രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മണ്ണന്തല മരുതൂറിന് സമീപമാണ് അപകടമുണ്ടായത്.മരുതൂര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

16പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർമാരെ വണ്ടി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാട്ടാക്കടയില്‍ നിന്ന് പത്തനംതിട്ട മൂഴിയാറിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.40 മിനിറ്റോളം പണിപ്പെട്ടാണ് പൊലീസും ഫയര്‍ഫോഴ്സും ഡ്രൈവര്‍മാരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.


Similar Posts