< Back
Kerala
കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പെരുമ്പാവൂരിൽ രണ്ട് മരണം
Kerala

കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പെരുമ്പാവൂരിൽ രണ്ട് മരണം

Web Desk
|
16 Feb 2024 5:14 PM IST

സ്കൂട്ടർ യാത്രക്കാരായ കോതമംഗലം കുത്തുകുഴി സ്വദേശികളാണ് മരിച്ചത്.

കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. സ്കൂട്ടർ യാത്രക്കാരായ കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ് (31), ദീപു (31) എന്നിവരാണ് മരിച്ചത്.

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സീതത്തോട് കൊടുമുടി സ്വദേശി അനിതയാണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ തെക്കേക്കരയിലാണ് സംഭവം. സ്കൂളിലേക്ക് കുട്ടികളുമായി പോവുന്നതിനാടയിൽ നിയന്ത്രണം നഷ്ടമായി ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Similar Posts