
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
|അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണത്ത് രാത്രിയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി സംഗീത് (22) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
തിരുവനന്തപുരം വെങ്ങാനൂരിൽ സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യർഥികളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളെ മന്ത്രി വി.ശിവൻകുട്ടി ആശുപത്രിയിലെത്തി സന്ദർശിച്ചു. വെങ്ങാനൂർ മലങ്കര വിപിഎസ്എച്ച്എസ്എസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം മണ്ണന്തല മരുതൂർ പാലത്തിന് സമീപം കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. ഡ്രൈവർമാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാട്ടാക്കടയിൽ നിന്ന് മൂഴിയാറിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം മാറ്റി എം സി റോഡിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.