< Back
Kerala

Kerala
നെടുമ്പാശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരന്റെ അപകട മരണം കൊലപാതകമെന്ന് സംശയം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
|15 May 2025 8:34 AM IST
ഐവാൻ ജിജോയെ വിനയകുമാര്‍ മനപ്പൂർവം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് കരുതുന്നത്
കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരന്റെ അപകട മരണം കൊലപാതകമെന്ന് സംശയം.സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ,മോഹൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഹോട്ടൽ ജീവനക്കാരനായ ഐവാൻ ജിജോയെ മനപ്പൂർവം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്.ഇരുവരും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.