< Back
Kerala
ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി: സുരക്ഷാ വീഴ്‌ചയെന്ന് വിമർശനം
Kerala

ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി: സുരക്ഷാ വീഴ്‌ചയെന്ന് വിമർശനം

Web Desk
|
6 Dec 2022 12:06 PM IST

മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്ന സമയമായിരുന്നു സംഭവം

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പൊലീസുകാരൻ അബദ്ധത്തിൽ വെടിയുതിർത്തു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്ന സമയമായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പൊലീസ് വിശദീകരിച്ചു.

രാവിലെ 9.30ക്ക് ഗാർഡ് റൂമിലാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെടാനിരിക്കെയാണ് പൊലീസുകാരന്റെ റൈഫിളിൽ നിന്ന് വെടി പൊട്ടിയത്. അതീവ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

Similar Posts