< Back
Kerala
വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് ടിക്കാറാം മീണ
Kerala

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് ടിക്കാറാം മീണ

Web Desk
|
8 July 2021 12:48 PM IST

വോട്ടർ പട്ടിക പൊതുരേഖയാണെന്നും മീണ പറഞ്ഞു

വോട്ടർ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീഡിയവണിനോട്. വോട്ടർ പട്ടിക പൊതുരേഖയാണെന്നും മീണ പറഞ്ഞു. സ്ഥലം മാറ്റത്തിന് ഇരട്ടവോട്ട് വിവാദവുമായി ബന്ധമില്ല. സംതൃപ്തിയോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയില്‍ മാറുന്നതെന്നും മീണ അറിയിച്ചു.

സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി.മറ്റുള്ള സംസ്ഥാനങ്ങളിലേത് പോലെ തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങളുണ്ടായില്ല. സംതൃപ്തിയോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയില്‍ മാറുന്നത്. ആവശ്യപ്പെട്ട് വാങ്ങിയ സ്ഥലംമാറ്റമാണ്. വേറെ രീതിയില്‍ വ്യാഖാനിക്കേണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

Similar Posts