< Back
Kerala

Kerala
കോഴിക്കോട് വടകരയിൽ മധ്യവയസ്കന് വെട്ടേറ്റ കേസിൽ പ്രതി അറസ്റ്റിൽ
|12 March 2025 2:35 PM IST
കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്
കോഴിക്കോട്: വടകര കക്കട്ടിൽ മധ്യവയസ്കന് വെട്ടേറ്റ കേസിൽ പ്രതി അറസ്റ്റിൽ. കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
തിങ്കളാഴ്ച വൈകീട്ട് കക്കട്ടിൽ അങ്ങാടിയിൽ വച്ചായിരുന്നു ഗംഗാധരനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി പൊലീസ് പ്രതിയെ പിടികൂടിയത്.