< Back
Kerala

Kerala
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചതിൽ പ്രതി പിടിയിൽ
|31 Oct 2023 3:00 PM IST
കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ആക്രമണം നടന്നത്
മലപ്പുറം: തിരൂർ ബീരാഞ്ചിറയിൽ യുവാവ് കുത്തേറ്റ് മരിച്ചതിൽ പ്രതി പിടിയിൽ. ബീരാഞ്ചിറ സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വാക്കുതർക്കത്തിനിടെ ബീരാഞ്ചിറ സ്വദേശി ഇടിയാട്ടിൽ കുന്നത്ത് സുരേഷിന് കുത്തേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച രാവിലെയാണ് സുരേഷ് മരണപ്പെട്ടത്. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ആക്രമണം നടന്നത്.