< Back
Kerala

Kerala
എ.ഐ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ പ്രതി പിടിയിൽ
|15 Jun 2024 10:53 PM IST
പ്രശാന്ത് എന്ന മുഹമ്മദലിയാണ് പിടിയിലായത്.
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പ്രശാന്ത് എന്ന മുഹമ്മദലിയാണ് പിടിയിലായത്. കേസിലെ മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് സുഹൃത്തിന്റെ വിഡിയോ വ്യാജമായി നിർമിച്ച് 40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.