Kerala

Kerala
കൊല്ലത്ത് ഡോക്ടർക്ക് നേരെ പ്രതിയുടെ കയ്യേറ്റശ്രമം
|13 May 2023 10:40 PM IST
പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്
കൊല്ലം: കൊല്ലത്ത് വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്.
ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസർജൻമാരും ഓടിമാറിയതിനാലാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിശോധനാ ടേബിൾ ഇയാൾ ചവിട്ടി മറിച്ചിട്ടു. മൂന്ന് പൊലീസുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഡോക്ടർമാരോട് കയർത്തു നിൽക്കെ തന്നെ വൈദ്യപരിശോധന പൂർത്തിയാക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്.