< Back
Kerala

Kerala
പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി പ്രതി പിടിയിൽ
|7 May 2023 7:12 AM IST
ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
കോഴിക്കോട്: കോഴിക്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി പ്രതി പിടിയിൽ. കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാനാണ് ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്‌ക്വാഡിന്റെയും കസബ പൊലീസിന്റെയും പിടിയിലായത്.
മാങ്കാവിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് മുൻപ് നിരവധി തവണ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട സിനാൻ പിടിയിലായത്.
ഇതിനിടെ ഇയാൾ പൊലീസിനെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.