< Back
Kerala
ജാസ്‌ലിയയുടെ മരണം; പ്രതി സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala

ജാസ്‌ലിയയുടെ മരണം; പ്രതി സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web Desk
|
7 March 2026 6:28 AM IST

സിറിയക്കിനെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

കൊച്ചി: ജാസ്‌ലിയയുടെ അപകടമരണത്തിൽ അറസ്റ്റിലായ ഡോ.സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും ഹാജരാക്കുക. സിറിയക്കിനെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വാഗമണ്ണിലെ റിസോർട്ടിൽ നിന്നായിരുന്നു സിറിയക്കിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു. സിറിയക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ജാസ്‌ലിയയുടെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.

Similar Posts