< Back
Kerala

Kerala
10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ്
|1 Oct 2022 6:44 AM IST
കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ ആനന്ദനെയാണ്(40) പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ ആനന്ദനെയാണ്(40) പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.
2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് വേഗത്തില്‍ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. 142 വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും പ്രതി 60 വർഷം ജയില്‍വാസം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.