< Back
Kerala

Kerala
12 വയസുകാരിക്ക് പീഡനം: പ്രതിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും
|23 Feb 2024 6:17 PM IST
2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്
കൊച്ചി: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും. കൊല്ലം സ്വദേശി സതീഷ് ഉണ്ണിയെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകുന്നതിനാൽ 20 വർഷം കഠിന തടവാണ് പ്രതിക്കുണ്ടാകുക.